ശുഭ ചിന്ത

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും ഉണ്ടാവില്ല.ചില പ്രശ്നങ്ങൾ ഒരു പരിധി വരെ നമുക്ക് ഇല്ലായ്മ ചെയ്യാനോ അതല്ലെങ്കിൽ പരിഹരിക്കാനോ കഴിഞ്ഞേക്കാം. എന്നാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മുൻ കൂട്ടി കാണാനോ കണ്ടാൽ തന്നെ മുൻകൂട്ടി പരിഹരിക്കാനൊ കഴിയണമെന്നില്ല.

ആയതിനാൽ വരാനിരിക്കുന്ന പ്രശ്നങ്ങളെ ഓർത്ത് ഇന്നിന്റെ സന്തോഷത്തെ നാം ഒരിക്കലും  നഷ്ടപ്പെടുത്തരുത്. പ്രശ്നങ്ങൾ വരുമ്പോൾ സമചിത്തതയോടെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തുക. ചിന്തിക്കാതിരുന്നാൽ അവസാനിക്കുന്നതാണ്‌ പലരുടെയും പ്രശ്നങ്ങൾ.

Tags